ടെലികോം ഓഹരികള്‍ കുത്തനെ ഇടിഞ്ഞു

മുംബൈ| WEBDUNIA|
കഴിഞ്ഞ രണ്ടു ദിവസമായി ആഭ്യന്തര വിപണിയില്‍ ടെലികോം കമ്പനികളുടെ ഓഹരികള്‍ വന്‍ നഷ്ടത്തിലാണ്. 6.2 മെഗാഹെട്സിനു മുകളിലുള്ള സ്പെക്ട്രത്തിന് ഇപ്പോഴത്തെ വില ജി എസ് എം- സി ഡി എം എ ഓപ്പറേറ്റര്‍മാരില്‍ നിന്ന് ഈടാക്കണമെന്ന ട്രായിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ടെലികോം ഓഹരികള്‍ കുത്തനെ ഇടിഞ്ഞത്.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ ഓഹരികള്‍ ആറു ശതമാനം ഇടിഞ്ഞ് 268.85 എന്ന നിലയിലെത്തിയിട്ടുണ്ട്. ഐഡിയ സെല്ലുലാര്‍ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞ് 56.70ലെത്തി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ടി ടി എം എല്‍ ഓഹരികളും താഴോട്ടാണ്.

2ജി സ്പെക്ട്രത്തിന്‍റെ യഥാര്‍ഥ വില നിശ്ചയിക്കുന്നത് അഥോറിറ്റി ഗൗരവമായാണ് കാണുന്നതെന്നും ഈ വിഷയത്തില്‍ വിശദമായ പഠനം നടത്തുമെ ന്നും ശര്‍മ പറഞ്ഞു. ഇതിനുശേഷം നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കും. ത്രീജി ലേലം പോലെ സമാനരീതിയില്‍ 2ജി ലേലം നടത്തണമെന്നാണു ട്രായ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇപ്പോള്‍ 3ജി സ്പെക്ട്രത്തിനു നല്‍കിയിരിക്കുന്ന വില തന്നെ 2ജി സ്പെക്ട്രത്തിനും നല്‍കണമെന്നാണു ട്രായിയുടെ അഭിപ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :