നാനോയെക്കാള്‍ ചെറിയ ഗീലി ഐജി കാര്‍ 2012ല്‍

ബീജിംഗ്| WEBDUNIA|
PRO
PRO
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ നാനോയാണെന്ന ടാറ്റാ മോട്ടോര്‍സിന്റെ അവകാശവാദത്തിന് തടയിടാനായി ചൈനയില്‍ നിന്ന് മറ്റൊരു വാഹന നിര്‍മ്മാണ കമ്പനി രംഗത്തെത്തിയിരിക്കുന്നു. നാനോയെക്കാള്‍ വിലകുറഞ്ഞ കാര്‍ വാഹന നിര്‍മ്മാണ കമ്പനിയായ ഗീലിയാണ് വിപണിയിലെത്തിക്കുന്നത്. ഗീലിയുടെ വിലകുറഞ്ഞ കാര്‍ അടുത്ത വര്‍ഷം വിപണിയിലെത്തുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

അടുത്തിടെ ബീജിംഗില്‍ നടന്ന വാഹനപ്രദര്‍ശന മേളയില്‍ ഗീലിയുടെ ഐ ജി കണ്‍സെപ്റ്റ് കാര്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ഗീലിയുടെ ചെറുകാര്‍ വിപണിയിലെത്തുന്നതോടെ ടാറ്റായുടെ ചെറുകാര്‍ അവകാശം നഷ്ടമാകും. ടാറ്റയുടെ കാറിനേക്കള്‍ മികച്ച സാങ്കേതിക സേവനങ്ങളോടെയായിരിക്കും ഐജിയുടെ ചെറുകാര്‍ വിപണിയിലെത്തിക്കുക എന്ന് ഗീലി അറിയിച്ചു.

അതേസമയം, നിരവധി പ്രശ്നങ്ങളെ തുടര്‍ന്ന് നാനോ വിപണിയില്‍ പ്രതിസന്ധി നേരിടുകയാണ്. ഗീലി ഐജി ചെറുകാര്‍ ഏകദേശം 2,250 ഡോളറിന് ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നാലുപേര്‍ക്ക് യാത്രചെയ്യാവുന്ന ഐജിയ്ക്ക് ബൂട്ട്‌സ്‌പെയ്‌സ് അല്‍പ്പം കുറവാണ്. ചെലവേറിയ ഗള്‍വിങ് ഡോറുകള്‍ ഗീലി ഐജി കാറില്‍ ഉണ്ടാകില്ല. അമേരിക്ക, യൂറോപ് വിപണികളില്‍ ഐജിയുടെ വൈദ്യുത മോഡലും വിറ്റഴിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് പദ്ധതിയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :