ത്രീജി ലേലം ഇന്ന് അവസാനിക്കും

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 11 മെയ് 2010 (10:07 IST)
PRO
PRO
ത്രീ ജി ലേലം ഇന്ന് അവസാനിക്കും. ലേലത്തി നിന്ന് സര്‍ക്കാരിന് ഏതാണ്ട് 65,000 കോടിയോളം രൂപ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷ. നേരത്തെ കണക്കുകൂട്ടിയതിന്‍റെ ഇരട്ടി തുകയാണിത്. കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് ആരംഭിച്ച ലേലം ഇരുപത്തിയാറു ദിവസം പിന്നിടുമ്പോള്‍ ലേലത്തുകയുടെ മൂല്യം 54,000 കോടി രൂപയായി ഉയര്‍ന്നുകഴിഞ്ഞു.

ത്രീ ജി ലേലത്തില്‍ നിന്ന് മാത്രം സര്‍ക്കാരിന് 50,000 കോടിക്ക് മുകളില്‍ വരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ചില മേഖലകള്‍ക്ക് ഇപ്പോഴും ആവശ്യക്കാരേറെയാണ്. മുംബൈയുടെ ലേലത്തുകയാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. 320 കോടി രൂപയുടെ അടിസ്ഥാന തുകയില്‍ നിന്ന് 2,434 കോടിയിലേക്കാണ് മുംബൈയുടെ ലേലത്തുക എത്തിയത്.
ഡല്‍ഹിയുടെ ലേലത്തുകയും ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയുടെ ലേലത്തുക 2,237 കോടി രൂപയാണ്. മുംബൈയ്ക്ക് വേണ്ടി അഞ്ച് പേരും ഡല്‍ഹിക്ക് വേണ്ടി നാലു പേരുമാണ് ലേലത്തില്‍ പങ്കുകൊള്ളുന്നത്.

കര്‍ണ്ണാടകയാണ് ലേലത്തില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന മൂന്നാമത്തെ മേഖല. അടിസ്ഥാന തുകയായ 320 കോടിയില്‍ നിന്ന് 1,216.47 കോടി രൂപയായിട്ടാണ് കര്‍ണ്ണാടകയുടെ ലേലത്തുക ഉയര്‍ന്നത്. അതേസമയം, ഗുജറത്ത്, കേരള, ഹരിയാന, രാജസ്ഥാന്‍, ഹിമാജല്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍, കശ്മീര്‍ എന്നിവിടങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :