ചൈന മൊബൈല്‍ നിര്‍മ്മാണ കേന്ദ്രം ഇന്ത്യയിലേക്ക്

ബീജിംഗ്| WEBDUNIA|
വയര്‍ലെസ് ടെക്നോളജീസ് ഇന്ത്യയില്‍ മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാണ ഫാക്ടറി തുടങ്ങുന്നു. കൂള്‍പാഡ് കമ്മ്യൂണിക്കേഷനുമായി ചേര്‍ന്ന് 2012ല്‍ തന്നെ മൊബൈല്‍ ഹാന്‍ഡ് സെറ്റ് നിര്‍മ്മാണ കേന്ദ്രം തുടങ്ങുമെന്ന് ചൈന വയര്‍ലെസ് ടെക്നോളജീസ് അറിയിച്ചു. പുതിയ മൊബൈല്‍ നിര്‍മ്മണ കേന്ദ്രം തുടങ്ങാനും ഗവേഷണ കേന്ദ്രത്തിനുമായി മുന്നൂറ് കോടി മുതല്‍ നാന്നൂറ് കോടി രൂപ വരെ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു.

നിലവില്‍ ചൈനയില്‍ നിന്നുള്ള ടെലികോം ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് വില്‍ക്കുന്നതിന് വിലക്ക് നിലനില്‍ക്കുന്ന അവസരത്തിലാണ് ചൈന വയര്‍ലെസ് ടെക്നോളജീസ് ഇന്ത്യയില്‍ ഫാക്ടറി തുടങ്ങുന്നത്. ചൈനയിലെ ഹുവായ് ടെക്നോളജീസിന്റെ ടെലികോം ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്കുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ ടെലികോം ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടക്കുന്ന രാജ്യമാണ് ഇന്ത്യ. നേരത്തെ ചൈനയില്‍ നിന്നുള്ള മൊബൈല്‍ സെറ്റുകള്‍ക്ക് ഇന്ത്യയില്‍ ജനപ്രീതിയായിരുന്നു. രാജ്യത്ത് ഏകദേശം 600 ദശലക്ഷം മൊബൈല്‍ ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.

കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ 100 ദശലക്ഷം ഹാന്‍ഡ് സെറ്റുകളാണ് വില്‍പ്പന നടന്നത്. നിലവില്‍ രാജ്യത്തെ ടെലികോം ഉല്‍പ്പന്ന വിപണിയില്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. തൊട്ടു താഴെയായി സാംസങ്, കാര്‍ബണ്‍, മൈക്രോമാക്സ്, ലാവ കമ്പനികളുടെ ഉല്‍പ്പന്നങ്ങളും വിപണിയിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :