സാമ്പത്തിക മാന്ദ്യം ബാലവേല കുറച്ചു: ഐഎല്‍ഒ

ന്യൂയോര്‍ക്ക്| WEBDUNIA|
ആഗോള വിപണികളിലുണ്ടായ സാമ്പത്തിക പ്രതിസന്ധി കുറച്ചതായി അന്താരാഷ്ട്ര തൊഴില്‍ സംഘടന അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാലവേല ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2004 വര്‍ഷത്തില്‍ ബാലവേലക്കാരുടെ എണ്ണം 222 ദശലക്ഷമായിരുന്നു എങ്കില്‍ 2008 വര്‍ഷത്തില്‍ ഇത് 215 ദശലക്ഷമായി കുറഞ്ഞിട്ടുണ്ടെന്ന് ഐ എല്‍ ഒ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബാലവേല ഗണ്യമായി കുറയ്ക്കുന്നതിനായി നിരവധി പദ്ധതികളാണ് ഐ എല്‍ ഒ നടപ്പിലാക്കുന്നത്. ബാല വേലയ്ക്കെതിരെ ഡച്ച് സര്‍ക്കാറുമായി ചേര്‍ന്ന് ഐ എല്‍ ഒ അടുത്ത ആഴ്ച പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. 2016 വര്‍ഷത്തോടു കൂടി ആഗോളതലത്തില്‍ ബാലവേല നീക്കം ചെയ്യുക എന്ന ലക്‍ഷ്യവുമായാണ് ഐ എല്‍ ഒ സമ്മേളനം വിളിച്ചിരിക്കുന്നത്.

ലോകത്തെ നിരവധി തൊഴിലിടങ്ങളില്‍ ജോലിയെടുക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആണ്‍കുട്ടി തൊഴിലാളികളുടെ എണ്ണത്തിലും നേരിയ കുറവ് വന്നിട്ടുണ്ട്. അതേസമയം, 15 മുതല്‍ 17 വയസ്സിനിടയിലുള്ള തൊഴിലാളികള്‍ ഇരുപത് ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ടെന്നും ഐ എല്‍ ഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഏഷ്യാ പസഫിക്, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ബാലവേല കുറഞ്ഞിട്ടുണ്ടെങ്കിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :