താജ് സേവനം കൂടുതല്‍ രാജ്യങ്ങളിലേക്ക്

മുംബൈ| WEBDUNIA| Last Modified വെള്ളി, 7 മെയ് 2010 (13:41 IST)
ഏഷ്യയിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ താജ് ഹോട്ടല്‍‌സ് റിസോര്‍റ്റ്സ് ആന്‍ഡ് പാലസസ് കൂടുതല്‍ രാജ്യങ്ങളില്‍ കൂടി സേവനം തുടങ്ങുന്നു. ആഫ്രിക്ക, പടിഞ്ഞാറന്‍ ഏഷ്യ, ചൈന, സൌത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലാണ് താജിന്റെ പുതിയ ഹോട്ടലുകള്‍ തുറക്കുന്നത്.

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന താജിന്റെ സേവനം അമേരിക്ക, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യു എ ഇ, ബ്രിട്ടന്‍, ഓസ്ട്രേലിയ, ഭൂട്ടാന്‍, മാലദ്വീപ്, മലേഷ്യ എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഇന്ത്യയില്‍ മാത്രം താജിന് 65 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ താജ് ബ്രാന്‍ഡ് മുന്നിലെത്തിക്കുക എന്ന ലക്‍ഷ്യവുമായാണ് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതെന്ന് ഐ എച്ച് സി എല്‍ അറിയിച്ചു. വിദേശ രാജ്യങ്ങളിലെ ഹോട്ടലുകളുടെ പൂര്‍ണ നിയന്ത്രണം ഐ എച്ച് സി എല്ലിന്റെ കീഴിലാണ്.

ഗള്‍ഫ്, ഈജിപ്ത്, മൊറൊക്കോ, ദക്ഷിണാഫ്രിക്ക, ചൈന എന്നിവിടങ്ങളില്‍ കൂടുതല്‍ ഹോട്ടലുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിവരികയാണ്. മിഡില്‍ ഈസ്റ്റില്‍ താജിന് വന്‍ ജനപ്രീതിയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഖത്തര്‍, ദോഹ, ദുബായി, അബൂദാബി, റാസല്‍ കൈമ എന്നിവിടങ്ങളില്‍ താജ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :