നമ്പര്‍ പോര്‍ട്ടബിലിറ്റി ഇനിയും വൈകും

മുംബൈ| WEBDUNIA| Last Modified വെള്ളി, 7 മെയ് 2010 (09:50 IST)
രാജ്യത്തു മൊബെയില്‍ ടെലിഫോണ്‍ രംഗത്തു മൊബെയില്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) നടപ്പാക്കുന്നതു ഇനിയും വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ജൂണ്‍ 30ന് എം എന്‍ പി സംവിധാനം നിലവില്‍ വരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പുതിയ തീയതി ഈ മാസം പതിനഞ്ചിന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

രാജ്യത്തെ മുന്‍‌നിര ടെലികോം കമ്പനികളുടെ ആവശ്യപ്രകാരമാണ് തീയതി ഇനിയും നീട്ടേണ്ടിവന്നിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ എം ടി എന്‍ എല്‍, ബി എസ് എന്‍ എല്‍, സ്വകാര്യ കമ്പനിയായ യുണിനോര്‍ എന്നീ കമ്പനികള്‍ നെറ്റ്‌വര്‍ക്ക്‌ സംവിധാനങ്ങള്‍ പരിഷ്കരിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.

മെയില്‍ പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. മൊബെയില്‍ ഫോണ്‍ നമ്പര്‍ മാറാതെ നെറ്റ്‌വര്‍ക്ക്‌ ദാതാവിനെ മാറ്റാനുള്ള സ്വാതന്ത്ര്യം ഉപഭോക്‌താവിനു നല്‍കുന്നതാണ്‌ സംവിധാനം. രാജ്യത്തെ മൊബെയില്‍ ഫോണ്‍ സേവനരംഗത്തു വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിതുറക്കുന്ന നടപടിയാണ്‌ എംഎന്‍പി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :