മൊബൈലുകളുടെ വില കുറയ്ക്കും

കൊല്‍ക്കത്ത| WEBDUNIA| Last Modified ബുധന്‍, 5 മെയ് 2010 (11:44 IST)
PRO
ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ മൊബൈല്‍ സെറ്റുകളുടെ വില കുറയ്ക്കാന്‍ മൊബൈല്‍ നിര്‍മ്മാണകമ്പനികളായ നോകിയയും സാംസംങും എല്‍‌ജിയും തീരുമാനിച്ചു. ഈ സംസ്ഥാനങ്ങളിലെ അമിത നികുതിയെ തുടര്‍ന്നാണ് തീരുമാനം. നികുതിയുടെ ഭാരം ഉപയോക്താക്കളിലേക്ക് പൂര്‍ണ്ണമായി അടിച്ചേല്‍‌പിക്കാതിരിക്കാനാണ് തീരുമാനമെന്ന് കമ്പനികള്‍ അറിയിച്ചു.

എട്ടു ശതമാനം വരെ വില കുറയ്ക്കാനാണ് കമ്പനികള്‍ ലക്‍ഷ്യമിടുന്നത്. മൂന്ന് സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തിയ മൂല്യവര്‍ദ്ധിത നികുതിയാണ് മൊബൈല്‍ കമ്പനികള്‍ക്ക് വിനയായത്. മൊബൈല്‍ ഫോണുകള്‍ക്ക് 4 ശതമാനം മുതല്‍ 12.5 ശതമാനം വരെയാണ് മൂല്യവര്‍ദ്ധിത നികുതിയായി മഹാരാഷ്ട്ര സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്.

മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളും മൊബൈല്‍ ഫോണുകള്‍ക്ക് അമിത വാറ്റ് നികുതിയാണ് ചുമത്തിയിരിക്കുന്നത്. മധ്യപ്രദേശില്‍ 12.5 ശതമാനവും 14 ശതമാനവും ആണ് മൊബൈലുകള്‍ക്ക് വാറ്റ് നികുതിയായി ഈടാക്കുന്നത്. കഴിഞ്ഞ മാസമാണ് പശ്ചിമബംഗാളും ഡല്‍ഹിയും നിരക്ക് ഇതിനോട് സമാനമായി ഉയര്‍ത്തിയത്.

മൊബൈല്‍ കമ്പനികളുടെ പ്രധാന മാര്‍ക്കറ്റുകളാണ് ബംഗാളും ഡല്‍ഹിയും മഹാരാഷ്ട്രയും. ഈ സാഹചര്യമാണ് വില കുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :