ഐസിഐസിഐ 7000 പേരെക്കൂടി നിയമിക്കും

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 3 മെയ് 2010 (19:22 IST)
PRO
സ്വകാര്യ ബാങ്കുകളില്‍ മുന്‍നിരക്കാരായ ഈ സാമ്പത്തിക വര്‍ഷം 7000 പേരെക്കൂടി നിയമിക്കും. ഐസിഐസിഐ മാനേജിംഗ് ഡയറക്ടര്‍ ചന്ദ കൊച്ചാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ബാങ്കിന്‍റെ പുതിയ ശാ‍ഖയുടെ പ്രവര്‍ത്തനം മുംബൈയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പുതിയ പ്രവര്‍ത്തനമാരംഭിച്ചതോടെ ഐസിഐസിഐ ശാഖകളുടെ എണ്ണം രണ്ടായിരമായി. 5000 മുതല്‍ 7000 പേരെ വരെ നിയമിക്കാനാണ് ബാങ്ക് പദ്ധതിയിടുന്നതെന്ന് ചന്ദ കൊച്ചാര്‍ പറഞ്ഞു. കൂടുതല്‍ ശാഖകളും എടി‌എം സെന്‍ററുകളും ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കാന്‍ ബാങ്ക് പദ്ധതിയിടുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടായിരം ശാഖകള്‍ ഉള്ള രാജ്യത്തെ ആദ്യ സ്വകാര്യബാങ്കാണ് ഐസിഐസിഐ. ഉപയോക്താക്കളിലേക്ക് ഐസിഐസിഐ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നതിന്‍റെ തെളിവാണ് വിപുലമായ പ്രവര്‍ത്തനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഐസിഐസിഐയുടെ 33 ശതമാനം ബ്രാഞ്ചുകളും മെട്രോ നഗരങ്ങളിലാണ്. 26 ശതമാനം ബ്രാഞ്ചുകള്‍ ചെറുപട്ടണങ്ങളിലും 41 ശതമാനം ഗ്രാമീണ മേഖലകളിലുമാണ് പ്രവര്‍ത്തിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :