എച്ച്‌ഡി‌എഫ്സി അറ്റാദായം ഉയര്‍ന്നു

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 3 മെയ് 2010 (19:01 IST)
PRO
എച്ച്‌ഡി‌എഫ്സി ബാങ്കിന്‍റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ അറ്റാദായം 26.31 ശതമാനം ഉയര്‍ന്നു. 926.38 കോടിയായിട്ടാണ് ബാങ്കിന്‍റെ അറ്റാദായം ഉയര്‍ന്നത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്‍കിയ കണക്കിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ചെലവുചുരുക്കലാണ് അറ്റാദായത്തില്‍ ഉയര്‍ച്ച ഉണ്ടാകാനുള്ള പ്രധാനകാരണമായി ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേസമയം 733.37 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

എന്നാല്‍ കമ്പനിയുടെ മൊത്ത വരുമാനത്തില്‍ ഇടിവ് നേരിട്ടിട്ടുണ്ട്. 2,899.32 കോടിയായിട്ടാണ് അവസാന പാദത്തില്‍ മൊത്തവരുമാനം ഇടിഞ്ഞത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേസമയം 3,153.61 കോടി രൂപയായിരുന്നു അറ്റാദായം.

പലിശവരുമാനത്തിലും ഇടിവുണ്ടായിട്ടുണ്ട്. 1,559.54 കോടി രൂപയാണ് പലിശവരുമാനമായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 2,064.14 കോടി രൂപയായിരുന്നു. അതേസമയം പത്ത് രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 36 രൂപ വീതം ലാഭവിഹിതമായി നല്‍കാന്‍ ബാങ്ക് ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :