നാനോയെ കടത്തിവെട്ടാന്‍ ബജാജ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 3 മെയ് 2010 (17:27 IST)
PRO
ജനപ്രിയ കാറാ‍യ നാനോയെ കടത്തിവെട്ടാനുള്ള ഒരുക്കത്തിലാണ് ബജാജ് ഓട്ടോ. റിനൌള്‍ട്ടുമായും നിസ്സാനുമായും കൈകോര്‍ത്തുള്ള സംയുക്ത സംരംഭത്തിലൂടെ ബജാജ് പുറത്തിറക്കുന്ന ചെറുകാര്‍ നാനോയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 1,10,000 രൂപയ്ക്ക് (2500 ഡോളര്‍) കാര്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്‍ഷ്യമിടുന്നത്.

2012 ഓടെ പുറത്തിറക്കുന്ന ചെറുകാര്‍ രൂപകല്‍‌പനയ്ക്ക് പുറമേ വിലയിലും നാനോയുടെ കടുത്ത എതിരാളിയായിരിക്കുമെന്ന് ഇതോടെ ഉറപ്പായി. ചെറുകാര്‍ നിര്‍മ്മിക്കാനായി മൂന്ന് കമ്പനികളും നേരത്തെ ധാരണയിലെത്തിയിരുന്നു. എന്നാല്‍ വിലയുടെ കാര്യത്തില്‍ മാത്രമായിരുന്നു അന്തിമ തീരുമാനത്തിലെത്താന്‍ കഴിയാഞ്ഞത്. നാനോയുടെ വിപണി പിടിച്ചടക്കാനാണ് താഴ്ത്താന്‍ കമ്പനികള്‍ തയ്യാറായതെന്നാണ് വിവരം.

നാനോയ്ക്ക് പിന്നാലെ ചെറുകാറുകള്‍ക്ക് പല കമ്പനികളും പദ്ധതിയിട്ടിട്ടുണ്ടെങ്കിലും വിലയുടെ കാര്യത്തില്‍ ഇവയൊന്നും നാനോയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല.

നിലവില്‍ 1.23 ലക്ഷം മുതല്‍ 1.72 ലക്ഷം വരെ വില വരുന്ന നാനോ കാറുകളാണ് വിപണിയില്‍ ഉള്ളത്. ഈ സാഹചര്യത്തിലാണ് 1,10,000 രൂപയ്ക്ക് ചെറുകാര്‍ പുറത്തിറക്കാന്‍ ബജാജ് റിനൌള്‍ട്ടും നിസ്സാനുമായി കൈകോര്‍ത്തത്. വാഹനത്തിന്‍റെ വില്‍‌പന മാത്രമാകും നിസ്സാനും റിനൌള്‍ട്ടും നിര്‍വ്വഹിക്കുക. രൂപകല്‍‌പനയും എഞ്ചിനീയറിംഗ് ജോലികളും ബജാജ് ആയിരിക്കും നിര്‍വ്വഹിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :