ടൈറ്റന്‍ ദക്ഷിണാഫ്രിക്കയിലേക്ക്

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 3 മെയ് 2010 (12:39 IST)
PRO
പ്രമുഖ വാച്ച് നിര്‍മ്മാതാക്കളാ‍യ ടൈറ്റന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ദക്ഷിണാഫ്രിക്കന്‍ വിപണിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ദക്ഷിണാഫ്രിക്കയില്‍ ഉല്‍‌പന്നങ്ങള്‍ എത്തിക്കുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഭാസ്കര്‍ ഭട്ട് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയില്‍ വിതരണക്കാരെ കണ്ടെത്തിയിട്ടുണ്ടെന്നും വിതരണക്കാര്‍ എന്നതിലുപരി ഇവരുടെ പങ്കാളിത്തത്തോടെയായിരിക്കും വിപണിയില്‍ ചുവടുറപ്പിക്കുകയെന്നും ഭാസ്കര്‍ ഭട്ട് പറഞ്ഞു. കമ്പനിയുടെ വാച്ച്, ജ്വല്ലറി ഉല്‍‌പന്നങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ വിപണിയിലെത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കയിലെ വാച്ച് കയറ്റുമതിയില്‍ പത്ത് ശതമാനം വിപണിപങ്കാളിത്തം നേടാനാണ് കമ്പനി ലക്‍ഷ്യമിടുന്നത്. 2011 സാമ്പത്തിക വര്‍ഷം 20 മുതല്‍ 25 ശതമാനം വരെ വരുമാനവും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :