ടൊയോട്ടയുടെ മിനിവാനുകള്‍ തിരിച്ചെടുക്കുന്നു

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ശനി, 17 ഏപ്രില്‍ 2010 (15:12 IST)
ലോകത്തെ പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ ടൊയോട്ടയുടെ മിനിവാനുകള്‍ തിരിച്ചെടുക്കുന്നു. ടൊയോട്ടയുറ്റെ സിയന്ന മിനിവാനുകളാണ് നിരവധി പ്രശ്നങ്ങളെ തുടര്‍ന്ന് തിരിച്ചെടുക്കുന്നത്. യു എസില്‍ നിന്ന് 600,000 വാനുകളും കാനഡയില്‍ നിന്നും 270,000 വാനുകളും തിരിച്ചെടുക്കാനാണ് കമ്പനി ലക്‍ഷ്യമിടുന്നത്.

സ്‌പെയര്‍ ടയര്‍ കരിയര്‍ തുരുമ്പെടുത്ത് നശിക്കുന്നതിനെ തുടര്‍ന്നാണ് മിനിവാനുകള്‍ തിരിച്ചെടുക്കുന്നത്. 1998 മുതല്‍ 2010 വരെ വര്‍ഷങ്ങളില്‍ വിപണിയിലിറങ്ങിയ വിവിധ മോഡല്‍ വാനുകളാണ് തിരിച്ചെടുക്കുന്നതെന്ന് ടൊയോറ്റ അധികൃതര്‍ അറിയിച്ചു.

ഇക്കാലയളവില്‍ പുറത്തിറങ്ങിയ വാനുകള്‍ പരിശോധിക്കുന്നതിനായി ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളിലെത്തിക്കാന്‍ ഉപഭോക്താക്കളോട് കമ്പനി ആവശ്യപ്പെട്ടേക്കുമെന്നാണ് കരുതുന്നത്.

ടൊയോറ്റയുടെ നിരവധി മോഡല്‍ വാഹനങ്ങള്‍ ഇതിന് മുമ്പും തിരിച്ചെടുത്തിരുന്നു. ബ്രേക്ക് പാഡുകളുടെയും ഫ്‌ളോര്‍ മാറ്റുകളുടെയും നിലവാരമില്ലായ്മ കാരണം ലെക്‌സസ്, കൊറോള തുടങ്ങി മോഡല്‍ കാറുകള്‍ നേരത്തെ തിരിച്ചു വിളിച്ചിരുന്നു. കുറഞ്ഞ കാലത്തിനിടയ്ക്ക് 80 ലക്ഷത്തോളം കാറുകളാണ് ടൊയോട്ട തിരിച്ചെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :