കടം വീട്ടല്‍: ദുബായ് വേള്‍ഡ് പദ്ധതി അന്തിമഘട്ടത്തില്‍

ദുബായ്| WEBDUNIA| Last Modified ബുധന്‍, 17 മാര്‍ച്ച് 2010 (17:17 IST)
PRO
കടബാധ്യത വീട്ടാന്‍ ദുബായ് വേള്‍ഡിന്‍റെ പദ്ധതി അന്തിമ ഘട്ടത്തില്‍. ബാങ്കുകള്‍ക്ക് നല്‍കാനുള്ള പണം പലിശ സഹിതം പൂര്‍ണ്ണമായി വീട്ടുന്നതിന് കൃത്യമായ സമയം രൂപപ്പെടുത്തിക്കൊണ്ടുള്ള പദ്ധതിയാണ് ഗ്രൂപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.

26 ബില്യന്‍ ഡോളര്‍ ആണ് ദുബായ് വേള്‍ഡിന്‍റെ കടം. ദുബായ് ആസ്ഥാനമായുള്ള ചാനലായ അല്‍ അറേബ്യയാണ് കടം വീട്ടാനുള്ള പദ്ധതിക്ക് ദുബായ് വേള്‍ഡ് അന്തിമ രൂപം നല്‍കിക്കൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത പുറത്തുവിട്ടത്. ബാധ്യത പലിശ സഹിതം ഏഴുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പദ്ധതിയെന്ന് സൂചനയുണ്ട്.

തൊണ്ണൂറ്റിയേഴോളം കടക്കാരാണ് ദുബായ് വേള്‍ഡിനുള്ളത്. പണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് നവംബറില്‍ ഗ്രൂ‍പ്പ് ആവശ്യപ്പെട്ടതോടെയാണ് ദുബായ് വേള്‍ഡ് പ്രതിസന്ധിയിലായ വിവരം പുറം ലോകം അറിഞ്ഞത്. കടക്കെണിയില്‍ പിടിച്ചുനില്‍ക്കാനായി അബുദബി 10 ബില്യന്‍ ഡോളറിന്‍റെ സഹായം ദുബായ് വേള്‍ഡിന് നല്‍കിയിരുന്നു.

ദുബായ് സര്‍ക്കാറിന്‍റെ മുഖ്യപങ്കാളിത്തത്തിലുള്ള സംരംഭമാണ് ദുബായ് വേള്‍ഡ്. റിയല്‍ എസ്റ്റേറ്റ്, തുറമുഖ നടത്തിപ്പ്, ആഡംബര മേഖല തുടങ്ങിയ വിവിധ വ്യവസായ മേഖലകളില്‍ സാന്നിധ്യമറിയിച്ചിരിക്കുന്ന ബിസിനസ് ഗ്രൂപ്പാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :