ഹോണ്ട നാലുലക്ഷം വാഹനങ്ങള്‍ തിരികെ വിളിക്കുന്നു

ഡിട്രോയിറ്റ്| WEBDUNIA| Last Modified ബുധന്‍, 17 മാര്‍ച്ച് 2010 (10:34 IST)
PRO
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ കമ്പനി അമേരിക്കയില്‍ നിന്ന് നാലു ലക്ഷത്തില്‍‌പരം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. ബ്രേക്ക് പെഡലിലെ തകരാര്‍ മൂലമാണ് കമ്പനി വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്. ഉപയോക്താക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

3,44,000 ഓഡീസി മിനിവാനുകളും 68,000 എലമെന്‍റ് വാ‍ഹനങ്ങളുമാണ് ഹോണ്ട തിരികെ വിളിക്കുന്നത്. 2007,2008 മോഡല്‍ വാഹനങ്ങളാണ് ഉപയോക്താക്കളുടെ കയ്യില്‍ നിന്ന് തിരികെ വിളിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് സംവിധാനത്തെ നിയന്ത്രിക്കുന്ന ഭാഗത്ത് വായു കടന്നുചെല്ലാന്‍ സാധ്യതയുണ്ടെന്നും ക്രമേണ ഇത് പ്രശ്നം സൃഷ്ടിച്ചേക്കാമെന്നുമുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഈ ശ്രേണിയിലുള്ള വാഹനങ്ങളില്‍ ചിലത് ഈ പ്രശ്നം മൂലം യു‌എസില്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്നും കമ്പനി വക്താവ് ക്രിസ് മാര്‍ട്ടിന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :