ഐഡിഎംഎ പുരസ്കാരം വെബ്‌ദുനിയക്ക്

മുംബൈ| WEBDUNIA|
WD
ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ ഏറ്റവും മികച്ച ഭാഷാ ഉപയോഗത്തിനുള്ള ഇന്ത്യന്‍ ഡിജിറ്റല്‍ മീഡിയ അവാര്‍ഡ് (ഐ ഡി എം എ) ബഹുഭാഷാ പോര്‍ട്ടലായ വെബ്‌ദുനിയയ്ക്ക്. പരസ്യ, മാധ്യമ, വിപണന രംഗത്തെ വിദഗ്ധരടങ്ങിയ ജൂറിയാണ് വെബ്‌ദുനിയയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഡിജിറ്റല്‍ ഓണ്‍ലൈന്‍ പരസ്യരംഗത്തെ മികവിനുള്ള ഈ അംഗീകാരം ബഹുമതിയായി കരുതുന്നുവെന്ന് മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ട് വെബ്‌ദുനിയ പ്രസിഡന്‍റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ പങ്കജ് ജെയിന്‍ പറഞ്ഞു.

ഡിജിറ്റല്‍ പരസ്യരംഗത്ത് വന്‍‌മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനായി എന്നതാണ് വെബ്‌ദുനിയയുടെ വിജയം. ഉല്‍‌പ്പന്നങ്ങള്‍ ഉപയോക്താക്കളില്‍ എത്തിക്കാനായി പ്രാദേശിക ചാനലുകളെയും മാധ്യമങ്ങളെയുമാണ് പരസ്യക്കമ്പനികള്‍ ഉറ്റുനോക്കുന്നത്. പ്രാദേശിക ഭാഷകളിലൂടെ പരസ്യങ്ങള്‍ നല്‍കുന്നതു വഴി ആഗോള പരസ്യദാതാകളുടെ ഉല്‍‌പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാവുന്നതും സൌകര്യപ്രദവുമായ ഭാഷയില്‍ അവര്‍ക്കിടയില്‍ എത്തിക്കാന്‍ വെബ്‌ദുനിയക്ക് കഴിഞ്ഞുവെന്നും പങ്കജ് ജെയിന്‍ പറഞ്ഞു.

മൈക്രോസോഫ്റ്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ ഡി ബി ഐ ബാങ്ക്, ഭാരത് മാട്രിമോണി, ടിബിഎസ് തുടങ്ങിയ വലിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ പ്രാദേശിക ഭാഷകളില്‍ നല്‍കുക എന്നത് വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിക്കാനയതാണ് വെബ്‌ദുനിയയുടെ വിജയം.

പരസ്യരംഗത്തെ പുതിയ ആശയങ്ങള്‍ മലയാളത്തിനു പുറമെ മറ്റ് ഇന്ത്യന്‍ ഭാഷകളായ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാഠി, ബംഗാളി, ഗുജറാത്തി, പഞ്ചാബി തുടങ്ങിയ പ്രാദേശിക ഭാഷകളിലും എത്തിക്കാന്‍ വെബ്‌ദുനിയയ്ക്ക് കഴിഞ്ഞു എന്നത് ഈ വിജയത്തില്‍ പ്രധാനമാണെന്ന് പങ്കജ് ജെയിന്‍ കൂട്ടിച്ചേര്‍ത്തു. പ്രാദേശിക ഭാഷകളില്‍ പരസ്യങ്ങള്‍ നല്‍കുന്നതിലൂടെ ഇംഗ്ലീഷിനെ അപേക്ഷിച്ച് മൂന്നിരട്ടി പ്രാദേശിക ഉപയോക്താക്കളിലേക്ക് പരസ്യങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്ന് വെബ്‌ദുനിയയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ അര്‍‌പ്പണ്‍ ചാറ്റര്‍ജി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :