ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » എച്ച്‌ഡി‌എഫ്സി ബാങ്കിന്‍റെ അറ്റാദായം ഉയര്‍ന്നു (HDFC Bank Q3 profit jumps 31% at Rs 818.5 crore)
Bookmark and Share Feedback Print
 
PRO
മൂന്നാം പാദത്തില്‍ എച്ച്‌ഡി‌എഫ്സി ബാങ്കിന്‍റെ അറ്റാദായം 31.64 ശതമാനം ഉയര്‍ന്നു. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 818.5 കോടി രൂപയാണ് എച്ച്‌ഡി‌എഫ്സിയുടെ അറ്റാദായം.

അതേസമയം ബാങ്കിന്‍റെ മൊത്തം വരുമാനം 4887.82 കോടിയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേസമയം 5407.89 കോടിയായിരുന്നു ബാങ്കിന്‍റെ മൊത്തം വരുമാനം. മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച പ്രസ്താവനയിലാണ് അറ്റാദായം ഉയര്‍ന്നതായി എച്ച്‌ഡി‌എഫ്സി വ്യക്തമാക്കിയത്.

ഡിസംബര്‍ 31ന് അവസാനിച്ച കഴിഞ്ഞ ഒന്‍പത് മാസത്തെ കാലാവധിയില്‍ ബാങ്കിന്‍റെ അറ്റാദായം 2112.07 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30.85 ശതമാനം വര്‍ധനയാണ് ഈ കാലയളവില്‍ ഉണ്ടായിരിക്കുന്നത്. 1614 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ കാലയളവില്‍ കമ്പനിയുടെ അറ്റാദായം.

മൂന്നാം പാദത്തില്‍ എച്ച്‌ഡി‌എഫ്സി ബാങ്ക് പലിശയിനത്തില്‍ 4034.81 കോടി രൂപ നേടി. തൊട്ട് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 468.5 കോടി രൂപയായിരുന്നു പലിശയിനത്തില്‍ വരുമാനം. മൂന്നാം പാദത്തില്‍ അറ്റാദായം ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എച്ച്‌ഡി‌എഫ്സി ബാങ്കിന്‍റെ ഓഹരി മൂല്യം ഉയര്‍ന്നിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍