ഏഷ്യന്‍ വിപണിയില്‍ എണ്ണവില 79 ഡോളറില്‍ താഴെയെത്തി. ആവശ്യക്കാര്‍ കുറഞ്ഞതും എണ്ണ വിപണിയില്‍ യുഎസ് നിയന്ത്രണം ശക്തമാക്കാന്‍ തീരുമാനിച്ചതുമാണ് എണ്ണവില കുറയാന്‍ കാരണമായത്. യുഎസ് എണ്ണ ശേഖരത്തില്‍ അപ്രതീക്ഷിതമായ വര്‍ധനയുണ്ടായതായുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടതും ഏഷ്യന്‍ വിപണിയെ ബാധിച്ചു.
ഫെബ്രുവരിയിലേക്കുള്ള ന്യൂയോര്‍ക്ക് ലൈറ്റ് സ്വീറ്റ് ക്രുഡ് ഓയില്‍ ബാരലിന് 49 സെന്‍റ് കുറഞ്ഞ് 78.90 ഡോളറിലെത്തി. മാര്‍ച്ചിലേക്കുള്ള ബ്രെന്‍റ് നോര്‍ത്ത് സീ ക്രൂഡ് 57 സെന്‍റ് കുറഞ്ഞ് ബാരലിന് 78 ഡോളറായി. തിങ്കളാഴ്ച ന്യൂയോര്‍ക്ക് ക്രൂഡ് ബാരലിന് 83 ഡോളറായി ഉയര്‍ന്നിരുന്നു.