ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » നാണയപ്പെരുപ്പം പത്ത് ശതമാനത്തിന് മുകളിലെത്തും? (Double-digit inflation by March?)
Bookmark and Share Feedback Print
 
PRO
രാജ്യത്തെ നാണയപ്പെരുപ്പം അപകടകരമായ നിലയില്‍ കുതിച്ചുയരുമെന്ന് സൂചന. റിസര്‍വ് ബാങ്ക് കണക്കാക്കിയ 6.5 ശതമാനത്തേയും കടത്തിവെട്ടി ഡിസംബറില്‍ത്തന്നെ നാണയപ്പെരുപ്പം 7.31 ശതമാനത്തിലെത്തിയ സാഹചര്യത്തില്‍ മാര്‍ച്ചില്‍ നാണയപ്പെരുപ്പം പത്ത് ശതമാനത്തിന് മുകളിലെത്തുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. നവംബറില്‍ 4.78 ശതമാനമായിരുന്ന നാണയപ്പെരുപ്പം ഡിസംബറില്‍ നാല്‍പ്പത് ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാര്‍ച്ചില്‍ 6.5 ശതമാനമാകുമെന്ന് കരുതിയിരുന്ന നാണയപ്പെരുപ്പം ഡിസംബറില്‍ത്തന്നെ ഏഴ് ശതമാനം കടന്ന സാഹചര്യത്തില്‍ ജനുവരിയില്‍ നാണയപ്പെരുപ്പം എട്ട് ശതമാനത്തിന് മുകളിലായിരിക്കുമെന്ന് നൊമ്യൂറ ഗ്ലോബല്‍ ഇക്കണോമിക്സ് വക്താവ് സൊണാല്‍ വര്‍മ പറഞ്ഞു. മാര്‍ച്ചില്‍ ഇത് പത്ത് ശതമാനം കടക്കുമെന്നും അദ്ദേഹം പറഞ്ഞു. 2008 ഡിസംബറില്‍ 6.15 ശതമാനമായിരുന്നു നാണയപ്പെരുപ്പം. പഞ്ചസാര, പയര്‍വര്‍ഗ്ഗങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയാണ് നാണയപ്പെരുപ്പം ഉയരാന്‍ ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ധനനയത്തില്‍ കടുത്ത നിര്‍ദ്ദേശങ്ങള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. 2008 നവംബറില്‍ നാണയപ്പെരുപ്പം എട്ട് ശതമാനത്റ്റിന് മുകളിലെത്തിയിരുന്നു. എന്നാല്‍, ഭക്‍ഷ്യ വിലപ്പെരുപ്പം ജനുവരി രണ്ടിന് അവസാനിച്ച ആഴ്ചയില്‍ 17.28 ശതമാനമായി കുറഞ്ഞത് പ്രതീക്ഷ നല്‍കുന്നുണ്ട്. തൊട്ട് മുന്‍ ആഴ്ച 18.22 ശതമാനമായിരുന്നു ഭക്‍ഷ്യ വിലപ്പെരുപ്പം.

ഓരോ ആഴ്ചയില്‍ ഭക്‍ഷ്യ വിലപ്പെരുപ്പം കുറയുകയാണെങ്കില്‍ അത് നല്ല സൂചനയാണെന്ന് മുഖ്യ സാമ്പത്തിക ഉപദേശകന്‍ കൌശിക് ബസു പറഞ്ഞു. അടുത്ത മാസം മുതല്‍ ഭക്‍ഷ്യ വിലപ്പെരുപ്പം കുറയുമെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ അഭിപ്രായപ്പെട്ടിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍