ന്യൂഡല്‍ഹി, തിങ്കള്‍, 23 നവംബര്‍ 2009( 10:28 IST )
ടെലികോം മേഖലയില്‍ സെക്കന്‍ഡ് ബില്ലിംഗിന് തുടക്കം കുറിച്ച ടാറ്റ ഡോകോമോ റോമിംഗ് നിരക്കും ഉപയോഗത്തിനനുസരിച്ച് ഈടാക്കാന്‍ തീരുമാനിച്ചു. സെക്കന്‍ഡിന് ഒരു പൈസയാണ് ടാറ്റ ഡോകോമോയുടെ റോമിംഗ് നിരക്ക്. രാജ്യത്തെവിടെയായാലും വിളിക്കുന്നതും വരുന്നതുമായ കോളുകള്‍ക്ക് ഇനി സെക്കന്‍ഡിനനുസരിച്ച് ബില്‍ നല്‍കിയാല്‍ മതി.
പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാര്‍ക്ക് ഒരേ രീതിയിലാണ് ബില്‍ ഈടാക്കുക. ഔട്ട് ഗോയിങ്ങ് കോളുകള്‍ക്ക് സെക്കന്‍ഡ് ബില്ലിംഗ് സംവിധാനം രാജ്യത്ത് ആദ്യം നടപ്പാക്കിയത് ടാറ്റ ഡോകോമോയാണ്. തിങ്കളാഴ്ച മുതലാണ് പുതിയ റോമിംഗ് താരിഫ് നിലവില്‍ വരിക.
ടാറ്റ ഡോകോമോ സെക്കന്‍റിന് രണ്ട് പൈസയായിരുന്നു റോമിംഗ് നിരക്ക്. ഭാര്‍തി എയര്‍ടെല്‍ കഴിഞ്ഞ ദിവസം റോമിംഗ് നിരക്കില്‍ അറുപത് ശതമാനം കുറവ് വരുത്തിയിരുന്നു. റോമിംഗിലായിരിക്കുമ്പോള്‍ മറ്റ് എയര്‍ടെല്‍ നമ്പറുകളിലേക്ക് എസ് ടി ഡി, ലോക്കല്‍ കോളുകള്‍ക്ക് ഇനി മുതല്‍ 60 പൈസ മതി. ഈ സാഹചര്യത്തിലാണ് ദോകോമോയും ചാര്‍ജ് കുറച്ചത്. റിലയന്‍സ് മിനുട്ടിന് 50 പൈസയാണ് റോമിംഗ് ചാര്‍ജ്.