അടുത്ത മൂന്ന് വര്‍ഷത്തിനകം 3000 പേരെ നിയമിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ എസ് എം സി ഗ്രൂപ്പ്. ഈ കാലയളവില്‍ 3500 ഓഫീസുകള്‍ പുതുതായി തുടങ്ങുമെന്നും കമ്പനി അറിയിച്ചു. വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി 50 കോടി രൂപ നിക്ഷേപിക്കും.
അടുത്ത മൂന്ന് വര്‍ഷത്തിനകം കമ്പനി രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും വിപുലപ്പെടുത്തുമെന്നും ഇതിനുള്ള പ്രക്രിയ തുടങ്ങിക്കഴിഞ്ഞതായും എസ് എം സി ചെയര്‍മാനും എംഡിയുമായ സുഭാഷ്ചന്ദ് അഗര്‍വാള്‍ പറഞ്ഞു. പ്രാവീണ്യമുള്ള പ്രഫഷണലുകളെ ആവശ്യമുണ്ടെന്നും അതിനാല്‍ 3000 പേരെ പുതുതായി നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.