ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ഓഹരി 7.27 ശതമാനമായി ഉയര്‍ത്തിയതായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ അറിയിച്ചു. 39.70 കോടി രൂപയുടെ ഓഹരിയാണ് ഓപ്പണ്‍ മാര്‍ക്കറ്റ് വഴി വാങ്ങിയതെന്ന് എല്‍ ഐ സി അറിയിച്ചു.
ബാങ്കിന്‍റെ 89,80,398 ഓഹരികളാണ് കൊര്‍പറേഷന്‍ വാങ്ങിയത്. 2.08 ശതമാനം ഓഹരികളാണ് എല്‍ ഐ സിക്ക് ഉണ്ടായിരുന്നതെന്ന് ബാങ്ക് ഓഫ് ബറോഡ അറിയിച്ചു. 5.19 ശതമാനം ഓഹരികളാണ് പുതുതായി എല്‍ ഐ സി സ്വന്തമാക്കിയത്.