പ്രമുഖ റ്റെലികോം കമ്പനിയായ ഭാര്‍തി എയര്‍ടെല്‍ റോമിംഗ് നിരക്കില്‍ അറുപത് ശതമാനം കുറവ് വരുത്തി. റേറ്റ് വ്യത്യാസത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റ് മൊബൈല്‍ സര്‍വീസിലേക്ക് എയര്‍ടെല്‍ ഉപഭോക്താക്കള്‍ മാറുന്നത് തടയാനാണ് എയര്‍ടെല്‍ പുതിയ താരിഫ് പ്രഖ്യാപിച്ചത്.
റോമിംഗിലായിരിക്കുമ്പോള്‍ മറ്റ് എയര്‍ടെല്‍ നമ്പറുകളിലേക്ക് എസ് ടി ഡി, ലോക്കല്‍ കോളുകള്‍ക്ക് ഇനി മുതല്‍ 60 പൈസ മതി. നേരത്തെ ഇത് ഒന്നര രൂപയായിരുന്നു. ഇന്‍കമിംഗ് കോളുകള്‍ക്ക് റോമിംഗില്‍ മിനുട്ടിന് 60 പൈസയാണ് ഇനി ഈടാക്കുക. നേരത്തെയുണ്ടായിരുന്ന ഒരു രൂപയില്‍ നിന്ന് നാല്പത് ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് മിനുട്ടിന് 80 പൈസയാണ് ചാര്‍ജ്ജ്.
ഏതാനും മാസം മുന്‍പ് ടാറ്റ ഡോകോമോയും റിലയന്‍സ് കമ്യൂണിക്കേഷന്‍സും റോമിംഗ് ചാര്‍ജ്ജ് കുറച്ചിരുന്നു. ടാറ്റ ഡോകോമോ സെക്കന്‍റിന് രണ്ട് പൈസയും റിലയന്‍സ് മിനുട്ടിന് 50 പൈസയുമാണ് ചാര്‍ജ്ജ്.