ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍ (Gold sets new alltime high on weak dollar)
Feedback Print Bookmark and Share
 
PRO
രാജ്യാന്തര വിപണിയില്‍ ഡോളറിന്‍റെ മൂല്യത്തിലെ ഇടിവ് തുടരുന്ന സാഹചര്യത്തില്‍ സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പവന് 80 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 1630 രൂപയും പവന് 13040 രൂപയുമായി.

ആദ്യമായാണ് സ്വര്‍ണവില 13000 രൂപയ്ക്ക് മുകളിലെത്തുന്നത്. ഡോളറിന്‍റെ ഇടിവ് തുടര്‍ന്നാല്‍ സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് വിവിധ രാജ്യങ്ങള്‍ കൂടുതല്‍ സ്വര്‍ണം വാങ്ങുന്നതും വിലവര്‍ധനവിന് കാരണമായിട്ടുണ്ട്.

സ്വര്‍ണവില കുതിച്ചുയരുന്നത് ആഭ്യന്തര വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ എത്തുന്നുണ്ടെങ്കിലും വാങ്ങുന്ന സ്വര്‍ണത്തിന്‍റെ അളവ് കുറഞ്ഞതായാണ് വിലയിരുത്തല്‍. ഒരാഴ്ചയ്ക്കകം ആയിരത്തോളം രൂപയുടെ വര്‍ധനയാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരികുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍