ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും (India to be third largest economy by 2050: Carnegie Endowment)
Feedback Print Bookmark and Share
 
2050 ആകുമ്പോഴേക്കും ഇന്ത്യ ചൈനയ്ക്കും യുഎസിനും പിന്നില്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് അമേരിക്കന്‍ ഏജന്‍സിയായ കാര്‍ണിഗ് എന്‍ഡോവ്മെന്‍റ് അഭിപ്രായപ്പെട്ടു. കാര്‍ണിഗ് എന്‍ഡോവ്മെന്‍റിന്‍റെ നവംബര്‍ ബുള്ളറ്റിനിലാണ് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പറയുന്നത്.

മറ്റ് ജി 20 രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മൊത്തം ആഭ്യന്തര ഉത്പാദനം 70 ശതമാനം വര്‍ധിക്കും. 2032ല്‍ ചൈനയായിരിക്കും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി. 2050 ആകുമ്പോഴേക്കും അമേരിക്കയേക്കാള്‍ 20 ശതമാനം അധിക വളര്‍ച്ച ചൈന നേടും. അടുത്ത നാല്പത് വര്‍ഷത്തെ ജി-20 രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയുടെ 60 ശതമാ‍നം ബ്രസീല്‍, ചൈന, ഇന്ത്യ, റഷ്യ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നാകുമെന്നും ഏജന്‍സി പറയുന്നു.

2009നും 2050നും ഇടയില്‍ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം 6.19 ശതമാനമാകുമെന്നാണ് ലേഖനത്തില്‍ പറയുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍