ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » മൊബൈല്‍ സര്‍വീസ് മാറ്റം: 19 രൂപ ഈടാക്കും (Mobile operator change in just Rs 19: TRAI)
Feedback Print Bookmark and Share
 
നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് മൊബൈല്‍ കണക്ഷന്‍ സര്‍വീസ് മാറ്റുന്നതിന് ടെലികോം നിയന്ത്രണ വിഭാഗമായ ട്രായ് 19 രൂപ ചാര്‍ജ് ഈടാക്കും. ഒരു മാറ്റത്തിന് 19 രൂപ മാത്രമാണ് ഈടാക്കുകയെന്നും മൊബൈല്‍ വരിക്കാരനില്‍ നിന്ന് മറ്റൊരു തുകയും ഈടാക്കില്ലെന്നും ട്രായ് അറിയിച്ചു.

എന്നാലും ഈ തുകയ്ക്ക് തുല്യമായതോ അതില്‍ കുറഞ്ഞതോ ആയ ചാര്‍ജ് ഈടാക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ട്രായ് വ്യക്തമാക്കി. ഡിസംബര്‍ 31 മുതലാണ് നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ സര്‍വീസ് മാറാനുള്ള സൌകര്യം നിലവില്‍ വരിക. പ്രധാന നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍