രാജ്യാന്തര തലത്തില്‍ വെള്ളിയുടെ വില വരും ദിവസങ്ങളില്‍ ഉയരുമെന്ന് റിപ്പോര്‍ട്ട്. നിക്ഷേപകര്‍ കഴിഞ്ഞ രണ്ട് മാസമായി ആവേശപൂര്‍വ്വം വെള്ള ലോഹം വാങ്ങുകയാണെന്ന് അമൂല്യ ലോഹങ്ങളുടെ രാജ്യാന്തര കണ്‍സള്‍ട്ടന്‍സിയായ ജിഎഫ്‌എംഎസ് ലിമിറ്റഡ് പറഞ്ഞു. വെള്ളിവില ഔണ്‍സിന് 20 ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ വെള്ളി കിലോഗ്രാമിന് 31250 രൂപയിലെത്തുമെന്ന് കണ്‍സള്‍ട്ടന്‍സി അഭിപ്രായപ്പെട്ടു.
നിലവില്‍ ഔണ്‍സിന് 18.57 ഡോളറാണ് ലണ്ടന്‍ മാര്‍ക്കറ്റിലെ വില. ഇന്ത്യയില്‍ കിലോഗ്രാമിന് 28700 രൂപയ്ക്കാണ് വിപണനം നടക്കുന്നത്. സെപ്റ്റംബറിന് ശേഷം വെള്ളി നിക്ഷേപകരില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. സ്വര്‍ണവില കരുത്താര്‍ജ്ജിച്ചതും ഡോളറിന്‍റെ മൂല്യത്തകര്‍ച്ച തുടരുന്നതുമാണ് വെള്ളി വിലയില്‍ പ്രകടമായത്.
2009ലെ ആദ്യ പാദത്തില്‍ ഭൌതിക ലോഹത്തിന്‍റെ ആവശ്യം ഉയര്‍ന്നിരുന്നു. സാമ്പത്തിക മേഖലയില്‍ ആശങ്കകള്‍ തുടരുന്ന സാഹചര്യത്തിലാണ് നിക്ഷേപകര്‍ വെള്ളിയില്‍ അഭയം പ്രാപിച്ചത്.