ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ലക്‍ഷ്യം 9% വളര്‍ച്ച: പ്രധാനമന്ത്രി (PM aims to achieve 9% economy growth rate)
Feedback Print Bookmark and Share
 
PRO
അടുത്ത ഏതാനും വര്‍ഷത്തിനകം ഒന്‍പത് ശതമാനം സാമ്പത്തിക വളര്‍ച്ച തിരിച്ചുകൊണ്ടു വരികയാണ് തന്‍റെ മുഖ്യ ലക്‍ഷ്യമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് വാഷിംഗ്ടണില്‍ പറഞ്ഞു. മന്‍‌മോഹന്‍ സിംഗ് വാഷിംഗ്ടണ്‍ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് രാജ്യത്തിന്‍റെ വളര്‍ച്ച ഒന്‍പത് ശതമാനമാകണമെന്നും അതിന്‍റെ ഗുണം എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കണമെന്നും അഭിപ്രായപ്പെട്ടത്.

അടുത്ത ഏതാനും വര്‍ഷത്തിനകം ഈ ലക്‍ഷ്യം കൈവരിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. വ്യത്യസ്തമായി ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്. ഭാവി തലമുറയ്ക്ക് അത് പരിശോധിക്കാന്‍ കഴിയും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് അമേരിക്കയ്ക്ക് ഉടന്‍ കരകയറാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

യുഎസ് വ്യവസായികളുടെ സംരംഭകത്വ പാടവവും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായവും താല്‍ക്കാലിക തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ അവരെ സഹായിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എങ്കിലും യുഎസ് ബാങ്കിംഗ് രീതിയില്‍ അദ്ദേഹം ആശങ്ക അറിയിച്ചു. ഇന്ത്യയിലെ ബാങ്കുകളില്‍ ഇത്തരത്തിലുള്ള നിക്ഷേപം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. മൂലധന ഒഴുക്കും കുറഞ്ഞു. പ്രതിസന്ധിക്ക് മുന്‍പ് വളര്‍ച്ചാ‍ നിരക്ക് എട്ടര മുതല്‍ ഒന്‍പത് ശതമാനം വരെയായിരുന്നു. ഈ വര്‍ഷം ആറര ശതമാനം വളര്‍ച്ചയും അടുത്ത രണ്ട് വര്‍ഷത്തിനകം ഒന്‍പത് ശതമാനവും വളര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍