ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍ (Gold sets new alltime high on weak dollar)
Feedback Print Bookmark and Share
 
രാജ്യാന്തര വിപണിയില്‍ ഡോളറിന്‍റെ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പവന് 80 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 1620 രൂപയും പവന് 12960 രൂപയുമായി.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1142 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളറിന്‍റെ ഇടിവ് തുടര്‍ന്നാല്‍ സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് വിവിധ രാജ്യങ്ങള്‍ കൂടുതല്‍ സ്വര്‍ണം വാങ്ങുന്നതും വിലവര്‍ധനവിന് കാരണമായിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍