ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » സോണി എറിക്സണ്‍ ചെന്നൈ പ്ലാന്‍റ് പൂട്ടുന്നു (Sony Ericsson to close Chennai unit)
Feedback Print Bookmark and Share
 
PRO
ആഗോള മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ സോണി എറിക്സണ്‍ ചെന്നൈയിലെ പ്ലാന്‍റ് പൂ‍ട്ടാനൊരുങ്ങുന്നു. കമ്പനിയുടെ ആശയവിനിമയ വിഭാഗം തലവന്‍ ആല്‍ദോ ലിഗൌറി ആണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പ്ലാന്‍റ് പൂ‍ട്ടാന്‍ കമ്പനി തയ്യാറെടുക്കുന്നത്.

ചെന്നൈയിലേതുള്‍പ്പെടെ ആഗോള തലത്തില്‍ നാല് പ്ലാന്‍റുകള്‍ പൂട്ടാനാണ് തീരുമാനം. കമ്പനിയുടെ റിസര്‍ച്ച് ആന്‍റ് ഡെവലപ്‌മെന്‍റ് സെന്‍ററാണ് ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്നത്. അറുപതോളം എഞ്ചിനീയര്‍മാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

എന്‍‌ട്രി ലെവല്‍ ഫോണുകളിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനായി 2007 ലാണ് കമ്പനി ചെന്നൈ സെന്‍റര്‍ തുടങ്ങിയത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കനത്ത തിരിച്ചടിയാണ് നല്‍കിയതെന്നും ഓരോ സാമ്പത്തിക പാദങ്ങളിലും നഷ്ടമായിരുന്നു ഫലമെന്നും കമ്പനി അധികൃതര്‍ വിശദീകരിക്കുന്നു.

ചെന്നൈയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ഭാവിയെക്കുറിച്ച് കമ്പനി വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. ന്യൂഡല്‍ഹിയില്‍ കമ്പനിയുടെ സെയില്‍‌സ് ആന്‍റ് മാര്‍ക്കറ്റിംഗ് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഓഫീസ് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അടച്ചുപൂട്ടില്ലെന്നും കമ്പനി അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍