തിരുവനന്തപുരം, വ്യാഴം, 19 നവംബര്‍ 2009( 18:21 IST )
നിര്‍ദ്ദിഷ്ട സൈബര്‍സിറ്റി പ്രദേശത്തിന് പ്രത്യേക സാമ്പത്തിക മേഖലാ പദവി അനുവദിക്കണമെന്നാവശ്യപ്പെട്ട് പദ്ധതി നിര്‍മ്മാണ കമ്പനിയായ ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്സ് സര്‍ക്കാരിന് കത്ത് നല്‍കി. ആവശ്യമുന്നയിച്ച് ഐ ടി, വ്യവസായ സെക്രട്ടറിമാര്‍ക്കാണ് ബ്ലൂസ്റ്റാര്‍ ഡയറക്ടര്‍ കെ വി ജോണ്‍ കത്ത് നല്‍കിയത്.
2300 കോടിയാണ് പദ്ധതിയുടെ നിര്‍മ്മാണ ചെലവ്. എട്ട് വര്‍ഷത്തിനകം സൈബര്‍സിറ്റി നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് അപേക്ഷയില്‍ പറയുന്നു. പദ്ധതി പ്രാവര്‍ത്തികമായാല്‍ 60000 പേര്‍ക്ക് നേരിട്ട് ജോലി നല്‍കാനാകും. ഒന്നര ലക്ഷം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുമെന്നും ബ്ലൂസ്റ്റാര്‍ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബ്ലൂസ്റ്റാറിന്‍റെ അപേക്ഷ ഉടന്‍ തന്നെ മന്ത്രിസഭയ്ക്ക് കൈമാറും. സെസ് പദവി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനുള്ള അധികാരം മന്ത്രിസഭയ്ക്കാണ്.