ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » സ്വര്‍ണം പവന് 12880 രൂപയായി (Gold sets new alltime high on weak dollar)
Feedback Print Bookmark and Share
 
സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഗ്രാമിന് പത്ത് രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 1610ഉം പവന് 12880 രൂപയുമായി. ഡോളറിന്‍റെ മൂല്യത്തിലുള്ള ഇടിവാണ് സ്വര്‍ണ വില ഉയരാന്‍ പ്രധാന കാരണം.

സുരക്ഷിതമായ നിക്ഷേപം എന്ന ധാരണയില്‍ വിവിധ രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില ഉയരാന്‍ കാരണമായിട്ടുണ്ട്. രാജ്യന്തര നാണയ നിധിയില്‍ നിന്ന് ഇന്ത്യ ഈയിടെ 200 ടണ്‍ സ്വര്‍ണം വാങ്ങിയിരുന്നു. ഇന്ത്യയെ കൂടാതെ റഷ്യ, ശ്രീലങ്ക, മൌറീഷ്യസ് തുടങ്ങിയ രാജ്യങ്ങളും സ്വര്‍ണം വാങ്ങിയിട്ടുണ്ട്.

സ്വര്‍ണത്തിന് വിലവര്‍ധനയുലുണ്ടാകുന്ന മാറ്റം വില കുറയുമ്പോള്‍ ഉണ്ടാകാറില്ല. നേരിയ വ്യത്യാസം മാത്രമാണ് വില കുറയുമ്പോള്‍ ഉണ്ടാകുന്നത്. സംസ്ഥാനത്ത് സ്വര്‍ണക്കടകളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും വാങ്ങുന്ന സ്വര്‍ണത്തിന്‍റെ അളവ് കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ പഴയ സ്വര്‍ണം വില്‍ക്കാന്‍ തയ്യാറാകുന്നില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍