ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » മുകേഷ് അംബാനി അതിസമ്പന്നന്‍ (Mukesh Ambani tops Forbes' India rich list with $32 bn fortune)
Feedback Print Bookmark and Share
 
PRO
റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍. 32 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള മുകേഷിന് മുന്‍ വര്‍ഷത്തെ 21 ബില്യന്‍ ഡോളറില്‍ നിന്ന് 54 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഫോര്‍ബ്സിന്‍റെ ഏറ്റവും പുതിയ ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാമതെത്തിയത്.

30 ബില്യന്‍ ഡോളര്‍ ആസ്തിയുമായി ലക്ഷ്മി മിത്തല്‍ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. മുന്‍ വര്‍ഷത്തെ 20.5 ബില്യന്‍ ഡോളറിന്‍റെ സ്ഥാനത്ത് 46 ശതമാനം വര്‍ധനയാണ് അദ്ദേഹത്തിന്‍റെ ആസ്തിയിലുണ്ടായത്. മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനി വരുമാനത്തില്‍ 40 ശതമാനം വര്‍ധനയോടെ മൂന്നാം സ്ഥാനത്താണ്. 17.5 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്‍റെ ആസ്തി.

തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഓഹരിവിപണി കഴിഞ്ഞ വര്‍ഷം മൂന്നില്‍ രണ്ട് നേട്ടമുണ്ടാക്കി. ഇന്ത്യയിലെ ധനികരുടെ ആസ്തി കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്തെ സാമ്പത്തിക രംഗം ആറ് ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തുന്നതായി ഫോര്‍ബ്സ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 100 ധനികരുടെ ആസ്തി 276 ബില്യന്‍ ഡോളറാണ്.

കഴിഞ്ഞ വര്‍ഷം 27 കോടീശ്വരന്‍‌മാര്‍ മാത്രമാണ് പട്ടികയില്‍ ഇടം നേടിയിരുന്നത്. ഈ വര്‍ഷം അത് 52 പേരായി ഉയര്‍ന്നു. ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ സന്തോഷകരമായ ദിനങ്ങള്‍ തിരിച്ചുവന്നിരിക്കുകയാണെന്ന് ഫോര്‍ബ്സ് ഡിറ്റര്‍ നാസ്നീന്‍ കമാലി പറഞ്ഞു. ധനകാര്യ വിപണിയും സാമ്പത്തിക രംഗവും ശരിയായ ദിശയിലാണെന്നാണ് പട്ടിക കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പട്ടികയില്‍ നാലാം സ്ഥാനത്തായിരുന്ന സുനില്‍ മിത്തല്‍ എട്ടാം സ്ഥാനത്തേക്ക് താഴ്ന്നപ്പോള്‍ അസിം പ്രേംജി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. റൂയ സഹോദര്‍ന്‍‌മാരാണ് അഞ്ചാം സ്ഥാനത്ത്. ടൊറന്‍റ് പവര്‍ ഉടമസ്ഥരായ സുധീര്‍, സമീര്‍ മെഹ്ത എന്നിവരാണ് പട്ടികയില്‍ (23) ഇടം നേടിയ പുതിയ കോടീ‍ശ്വര സഹോദരന്‍‌മാര്‍. 2.02 ബില്യന്‍ ഡോളറാണ് ഇരുവരുടേയും ആസ്തി.

ആദ്യ മൂന്ന് കോടീശ്വരന്‍‌മാര്‍ക്കും കൂടി 79.5 ബില്യന്‍ ഡോളര്‍ ആസ്തിയുണ്ട്. ചനയില്‍ ആദ്യ 24 കോടീശ്വരന്മാരുടെ ആസ്തി 80 ബില്യന്‍ ഡോളറാണ്.

പട്ടികയില്‍ ഉള്‍പെട്ട ആദ്യ പത്ത് സമ്പന്നര്‍ ഇവരാണ് -
മുകേഷ് അംബാനി (32 ബില്യന്‍ ഡോളര്‍), ലക്ഷ്മി മിത്തല്‍ (30 ബില്യന്‍ ഡോളര്‍), അനില്‍ അംബാനി (17.5 ബില്യന്‍ ഡോളര്‍), അസിം പ്രേംജി (14.9 ബില്യന്‍ ഡോളര്‍), ശശി ആന്‍ഡ് രവി റൂയ (13.6 ബില്യന്‍ ഡോളര്‍), കെ പി സിംഗ് (13.5 ബില്യന്‍ ഡോളര്‍), സാവിത്രി ജിന്‍ഡല്‍ (12 ബില്യന്‍ ഡോളര്‍), സിനില്‍ മിത്തല്‍ (8.2 ബില്യന്‍ ഡോളര്‍), കുമാര്‍ ബിര്‍ള (7.8 ബില്യന്‍ ഡോളര്‍), ഗൌതം അദാനി (6.4 ബില്യന്‍ ഡോളര്‍).
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍