കാസെനോവിന്‍റെ അമ്പത് ശതമാനം ഓഹരികളാണ് ജെപി മോര്‍ഗന്‍ വാങ്ങുക. 535 പെന്‍സ് നിരക്കിലാണ് ഓഹരികള്‍ വാങ്ങുന്നത്. കാസനോവിന്‍റെ നിലവിലെ ചെയര്‍മാന്‍ ഡെവിഡ് മെയ്‌ഹ്യൂവിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിലനിര്‍ത്താനാണ് തീരുമാനമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ജെപി മോര്‍ഗന്‍ കാസിനോവില്‍ പൂര്‍ണ്ണനിയന്ത്രണത്തിനാണ് നീക്കം നടത്തുന്നതെന്ന് നേരത്തെ ബ്രട്ടീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 190 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുള്ള സ്ഥാപനമാണ് കാസെനോവ്.