ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » സുബിര്‍ ഗൊകാണ്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ (Subir Gokarn appointed RBI deputy governor)
Feedback Print Bookmark and Share
 
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായി പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ സുബിര്‍ ഗൊകാണിനെ നിയമിച്ചു. നിലവില്‍ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന രാകേഷ് മോഹന്‍ വിരമിക്കല്‍ കാലാവധിക്ക് മുന്‍പ് തന്നെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് തത്സ്ഥാനത്ത് സുബിര്‍ ഗോകാണ്‍ നിയമിക്കപ്പെട്ടത്.

ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിക്കപ്പെട്ടുകൊണ്ടുള്ള സര്‍ക്കാരിന്‍റെ ഉത്തരവ് ലഭിച്ചതായി ഗൊകാണ്‍ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് രാകേഷ്മോഹന്‍ സ്ഥാനമൊഴിഞ്ഞത്. എസ് ആന്‍ഡ് പി ഏഷ്യാ-പസഫിക് ചീഫ് ഇക്കണോമിസ്റ്റാ‍ണ് സുബിര്‍ ഗൊകാണ്‍.

നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണ് റിസര്‍വ് ബാങ്കിനുള്ളത്. ഉഷ ചരോത്, കെസി ചക്രബര്‍ത്തി, ശ്യാമള ഗോപിനാഥ് എന്നിവരാണ് മറ്റ് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍