ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » അസോസിയേറ്റ് പ്രസിലും (എ‌പി) പിരിച്ചുവിടല്‍ (Layoffs at Associated Press)
Feedback Print Bookmark and Share
 
PRO
അമേരിക്ക ആസ്ഥാനമായുള്ള ആഗോള വാര്‍ത്താ ഏജന്‍സി അസോസിയേറ്റ് പ്രസ് (എ‌പി) ഏതാനും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. എത്ര ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടില്ല.

ചെലവുചുരുക്കലിന്‍റെ ഭാഗമായി ശമ്പള ഇനത്തില്‍ പത്ത് ശതമാനം ഈ വര്‍ഷം മുതല്‍ വെട്ടിക്കുറയ്ക്കാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.

ലേഖകരും എഡിറ്റര്‍‌മാരും ഫോട്ടോഗ്രാഫര്‍മാരുമുള്‍പ്പെടെ ഏതാണ് നാല്‍‌പതോളം പേരെ പിരിച്ചുവിടുമെന്നാണ് വിവരം. ന്യൂയോര്‍ക്കിലെ അസോസിയേറ്റഡ് പ്രസ് ആസ്ഥാനത്ത് നിന്നുതന്നെ ഇരുപത് പേരെ പിരിച്ചുവിടാനാണ് നീക്കം.

എന്നാല്‍ പിരിച്ചുവിടല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ എപി വക്താവ് പോള്‍ കോള്‍‌ഫോര്‍ഡ് വിസമ്മതിച്ചു. നേരത്തെ പുതിയ ആള്‍ക്കാരെ നിയമിക്കുന്നത് എപി മരവിപ്പിച്ചിരുന്നു. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നൂറോളം തൊഴിലാളികള്‍ ഈ വര്‍ഷമാദ്യം വി‌ആര്‍‌എസ് വാങ്ങി പിരിയുകയും ചെയ്തിരുന്നു.

അമേരിക്കയിലെ ആയിരത്തി അഞ്ഞൂറോളം മാധ്യമങ്ങള്‍ ചേര്‍ന്നാണ് അസോസിയേറ്റഡ് പ്രസ് നടത്തിക്കൊണ്ടുപോകുന്നത്. മൂവായിരത്തോളം എഡിറ്റോറിയല്‍ സ്റ്റാഫ് ഉള്‍പ്പെടെ നാലായിരത്തോളം തൊഴിലാളികള്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്നുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍