ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ഇന്ത്യയ്ക്ക് എ ഡി ബി സഹായം (Asian Development Bank to fund projects in India)
Feedback Print Bookmark and Share
 
ഇന്ത്യയില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് 700 മില്യന്‍ ഡോളര്‍ വായ്പ നല്‍കുമെന്ന് ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്ക്. മൂന്ന് ഘട്ടങ്ങളിലായി അഞ്ചുവര്‍ഷത്തേക്ക് സര്‍ക്കാരിന്‍റെ അടിസ്ഥാന സൌകര്യം ധനകാര്യ സ്ഥാപനമായ ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ് കമ്പനിക്കാണ് വായ്പ നല്‍കുകയെന്ന് എ ഡി ബി അറിയിച്ചു.

പൊതു-സ്വകാര്യ മേഖലയില്‍ ഇന്ത്യയെ സഹായിക്കുന്നതിലൂടെ തൊഴിലവസരം ഉയര്‍ത്താനും വരുമാനം വര്‍ധിപ്പിക്കാനും അതിലൂടെ ദാരിദ്ര്യം ഇല്ലാതാക്കാനും കഴിയുമെന്ന് എഡിബി അഭിപ്രായപ്പെട്ടു. പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെട്ട 514 ബില്യന്‍ ഡോളറിന്‍റെ അടിസ്ഥാന സൌകര്യ വികസന പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യയ്ക്ക് ഫണ്ട് സഹായകരമാകുമെന്നും എഡിബി പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍