തെക്കന്‍ കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായി ചെറുകാര്‍ നിര്‍മ്മാണത്തിനായി ഇന്ത്യയില്‍ 800 കോടി രൂപ നിക്ഷേപിക്കും. രണ്ടുവര്‍ഷത്തിനകം കാര്‍ ഇന്ത്യന്‍ വിപണിയിലിറക്കാന്‍ ലക്‍ഷ്യമിട്ടുകൊണ്ടാണ് പദ്ധതി.
ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്‍റെ സാന്‍ട്രോയേക്കാള്‍ ചെറിയ കാറാണ് ചെന്നയിലെ പ്ലാന്‍റില്‍ നിര്‍മ്മിക്കുക. കാര്‍ നിര്‍മ്മാണത്തിനായി 800 കോടി ചെലവിടുമെന്ന് ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ എം ഡി ഹാന്‍ വൂ പാര്‍ക് പറഞ്ഞു.
കാറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍, കാര്‍ സാന്‍ട്രോയേക്കാള്‍ ചെറുതും വില കുറഞ്ഞതുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാറിന്‍റെ രൂപകല്പന തയ്യാറായിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.