രാജ്യത്തെ എണ്ണ ഉത്പാദനത്തില്‍ 1.2 ശതമാനം കുറവുണ്ടായതായി സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ ഇക്കോണമി (സി എം ഐ ഇ) റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എണ്ണ ഉത്പാദനത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 166 ലക്ഷം ടണ്‍ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് സി എം ഐ ഇ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആഭ്യന്തര എണ്ണ ഉത്പാദനത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗവും ഒ എന്‍ ജി സിയാണ് നടത്തുനത്.
ഒ എന്‍ ജി സിക്ക് മാത്രം 3.7 ശതമാനം കുറഞ്ഞ് 123.7 ശതമാനമായി കുറഞ്ഞു. അടുത്ത പാദത്തില്‍ എണ്ണ ഉത്പാദനം തിരിച്ചുപിടിക്കുമെന്നാണ് സംഘടന ചൂണ്ടിക്കാണിക്കുന്നത്. കെയ്ന്‍ ഇന്ത്യയുടെ മംഗള എണ്ണപ്പാടത്ത് നിന്നുള്ള ഉത്പാദനം സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര എണ്ണ ഉത്പാദനത്തിന്‍റെ 25 ശതമാനം ഈ എണ്ണപ്പാടത്തുനിന്നാണ്.
രാജ്യത്തെ പ്രകൃതി വാതക ഉത്പാദനം ആദ്യ പകുതിയില്‍ 28.26 ശതമാനം ഉയര്‍ന്നതായി സി എം ഐ ഇ വ്യക്തമാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ കെജി ഡി-6 നദീതട പ്രദേശത്തുനിന്നുള്ള ഉത്പാദനത്തിലുണ്ടായ വര്‍ധനയാണ് പ്രകൃതി വാതക ഉത്പാദനത്തില്‍ പ്രതിഫലിച്ചത്.