ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ചൈന സാമ്പത്തിക ഭീഷണി: യുഎസ് (70% of Americans see China as economic threat: Poll)
Feedback Print Bookmark and Share
 
ചൈന സാമ്പത്തിക ഭീഷണിയാണെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും അഭിപ്രായപ്പെട്ടതായി സര്‍വേ. അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ ചൈനയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പുതിയ സര്‍വേ ഫലം പുറത്തുവന്നിരിക്കുന്നത്. സി എന്‍ എന്‍ ചാനലാണ് സര്‍വേ നടത്തിയത്.

സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം പേരും ചൈന ഏഷ്യയില്‍ നിന്നുള്ള സാമ്പത്തിക ഭീഷണിയാണെന്നാണ് അഭിപ്രായപ്പെട്ടത്. അമേരിക്കന്‍ കമ്പനികളുമായി ചൈന ശക്തമായ മത്സരമാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ ചൈന അമേരിക്കയ്ക്ക് ശക്തമായ സാമ്പത്തിക ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ആശങ്കകള്‍ അടുത്ത കാലത്ത് കൂടുതല്‍ ശക്തമായിട്ടുണ്ട്. ഇറക്കുമതി നിയന്ത്രിക്കാന്‍ രണ്ട് രാജ്യങ്ങളും നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സെപ്റ്റംബറില്‍ ചൈനീസ് നിര്‍മ്മിത ടയറുകള്‍ക്ക് നികുതി ചുമത്തിയതിലൂടെ ഒബാമ പ്രധാന വാണിജ്യ കലഹത്തിന് വഴിയൊരുക്കുകയായിരുന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍