ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ചൈനീസ് കാറുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്? (GM in talks to bring Chinese cars to India)
Feedback Print Bookmark and Share
 
PRO
ചൈനീസ് കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ അമേരിക്കന്‍ വാഹന നിര്‍മ്മാണ കമ്പനിയായ ജനറല്‍ മോട്ടോര്‍സ് പദ്ധതിയിടുന്നു. ചൈനയിലെ പാര്‍ട്ണര്‍മാരായ ഷാങ്‌ഹായ് ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയുമായി ചേര്‍ന്നാണ് കാറുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കാന്‍ ജനറല്‍ മോട്ടോര്‍സ് പദ്ധതിയിടുന്നത്.

ഒരു വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ജനറല്‍ മോട്ടോര്‍സിന്‍റെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് മാത്രമായിരുന്നു ജനറല്‍ മോട്ടോര്‍സിന്‍റെ ഇന്ത്യന്‍ പ്രസിഡന്‍റ് കാള്‍ സ്ലൈമിന്‍റെ പ്രതികരണം.

എങ്ങനെ കാര്യങ്ങള്‍ മുന്നോട്ടുനീക്കാമെന്ന് എത്രയും വേഗം തീരുമാനത്തിലെത്താനാകുമെന്ന് സ്ലൈം പറഞ്ഞു. ജനറല്‍ മോട്ടോര്‍സും മറ്റ് രണ്ട് കമ്പനികളും ചേര്‍ന്ന് സംയുക്തമായിട്ടാണ് ചൈനയില്‍ പ്രവര്‍ത്തിക്കുന്നത്. യാത്രാവണ്ടികളും ചരക്കുവണ്ടികളും ഇവര്‍ വിപണനം ചെയ്യുന്നുണ്ട്.

ആഗോള സാമ്പത്തിക പ്രതിസന്ധി ജനറല്‍ മോട്ടോര്‍സിനെ ഏറെ ബാധിച്ചിരുന്നു. പ്രതിസന്ധിയില്‍ നിന്ന് ഇതുവരെ കമ്പനി കരകയറിയിട്ടില്ല. ഇത് മറികടക്കാനാണ് വിപുലമായ ബിസിനസിന് കമ്പനി ശ്രമിക്കുന്നതെന്നാണ് സൂചന.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍