സ്വര്‍ണ്ണവില പുതിയ ഉയരങ്ങളില്‍. ആഭ്യന്തരവിപണിയില്‍ പത്ത് ഗ്രാമിന് വില എഴുപത്തിയഞ്ച് രൂപ ഉയര്‍ന്ന് 16,900 രൂപയായി.
ആഗോള വിപണിയിലും വില കുതിച്ചുയരുകയായിരുന്നു. ഇതിന്‍റെ പ്രതിഫലനവും വിവാഹ സീസണ്‍ മുന്‍ നിര്‍ത്തിയുള്ള ആവശ്യകതയുമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്.
യുഎസില്‍ ഔണ്‍സിന് 1,099 ഡോളറായിരുന്നു വില. വിവാഹസീസണ്‍ പ്രമാണിച്ച് ജ്വല്ലറി ഉടമകള്‍ ആഭ്യന്തരവിപണിയില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണ്ണം വാങ്ങിയിരുന്നു.പവന് 13,300 രൂപയായിരുന്നു ഇന്ത്യയില്‍ ഇന്നത്തെ വില.
വെള്ളി കിലോയ്ക്ക് 27,500 രൂപ എന്ന നിരക്കിലാണ് വിപണി ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസം ഐഎംഎഫ് 200 മെട്രിക് ടണ്‍ സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്കിന് വിറ്റ വാര്‍ത്തയോടെയാണ് വിപണിയില്‍ വില കുതിക്കാന്‍ തുടങ്ങിയത്.