ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » യുഎസില്‍ തകര്‍ന്നത് 120 ബാങ്കുകള്‍ (More US banks closed, number rises to 120)
Feedback Print Bookmark and Share
 
PRO
അമേരിക്കയില്‍ അഞ്ചു ബാങ്കുകള്‍ കൂടി തകര്‍ന്നു. ഇതോടെ യുഎസില്‍ തകര്‍ന്ന ബാങ്കുകളുടെ എണ്ണം 120 ആയി. മിഷിഗണ്‍, മിന്നസോട്ട, മിസൌറി, ജോര്‍ജിയ, കലിഫോര്‍ണിയ എന്നിവിടങ്ങളിലെ ബാങ്കുകളാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചു പൂട്ടിയത്.

സാന്‍ഫ്രാന്‍സിസ്കൊയിലെ യുണൈറ്റഡ് കമേര്‍ഷ്യല്‍ ബാങ്ക്, പാസദേനയിലെ ഈസ്റ്റ്വെസ്റ്റ് ബാങ്ക്, സ്പാര്‍ട്ട ഗായിലെ യുണൈറ്റഡ് സെക്യൂരിറ്റി ബാങ്ക്, ഡെട്രോയിറ്റിലെ ഹോം ഫെഡറല്‍ സേവിംഗ്സ് ബാങ്ക്, ഒകാഡലലേയിലെ പ്രോസ്പെറാന്‍ ബാങ്ക്, സെന്‍റ് ലൂസിയയിലെ ഗേറ്റ്‌വേ ബാങ്ക് എന്നിവയാണ് ഇപ്പൊള്‍ തകര്‍ന്നത്. നിക്ഷേപ വായ്പാ പ്രതിസന്ധി ഉടലെടുത്ത ശേഷമുള്ള ഏറ്റവും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് അമേരിക്കന്‍ ബാങ്കുകള്‍ കടന്നുപോകുന്നത്.

200 മില്യന്‍ ഡോളറിന് താഴെ ആസ്തിയുള്ള ബാങ്കുകളാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. യുണൈറ്റഡ് കമേര്‍ഷ്യല്‍ ബാങ്കിന് 157 മില്യണ്‍ ആസ്തിയും 150 മില്യണ്‍ നിക്ഷേപവുമുണ്ടായിരുന്നു.ഹോം ഫെഡറല്‍ സേവിംഗ്സ് ബാങ്കിന് 14.9 മില്യണ്‍ ഡോളറിറെ ആസ്തിയും 12.8 മില്യന്‍ ഡോളര്‍ നിക്ഷേപവുമാണ് ഉണ്ടായിരുന്നത്. പ്രോസ്പെറന്‍ ബാങ്കിന് ആസ്തിയിനത്തില്‍ 199.5 മില്യണ്‍ ഡോളറും നിക്ഷേപ ഇനത്തില്‍ 175.6 മില്യന്‍ ഡോളറുമാണ് ഉണ്ടായിരുന്നത്.ഗേറ്റ് വേ ബാങ്കിന് 27.7 മില്യന്‍ ഡോളറിന്‍റെ ആസ്തിയും 27.9 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപവുമുണ്ടായിരുന്നു.

1992നു ശേഷം യുഎസില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ബാങ്ക് തകര്‍ച്ചയാണിത്. 92ല്‍ 181 ബാങ്കുകള്‍ യുഎസ്സില്‍ തകര്‍ന്നിരുന്നു. കൂടുതല്‍ ബാങ്കുകള്‍ തകരാന്‍ സാധ്യതയുണ്ടെന്ന് എഫ് ഡി ഐ സി മുന്നറിയിപ്പ് നല്‍കി. 2008ല്‍ അമേരിക്കയില്‍ 25 ബാങ്കുകള്‍ പ്രതിസന്ധി നേരിട്ടിരുന്നു. 2007ല്‍ വെറും മൂന്ന് ബാങ്കുകള്‍ക്ക് മാത്രമാണ് പ്രതിസന്ധി നേരിട്ടത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍