അമേരിക്കയില്‍ തൊഴില്‍ രഹിത നിരക്കില്‍ റെക്കോര്‍ഡ് വര്‍ദ്ധന. ഒക്ടോബറിലെ കണക്കനുസരിച്ച് 10.2 ശതമാനമാണ് തൊഴില്‍ രഹിതരുടെ എണ്ണം. 1983 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
കഴിഞ്ഞ മാസം മാത്രം 1,90,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി തൊഴില്‍ വകുപ്പ് അറിയിച്ചു. 9.8 ശതമാനമായിരുന്നു സെപ്തംബറിലെ തൊഴില്‍ രഹിത നിരക്ക്. 1983 ന് ശേഷം ആദ്യമായാണ് തൊഴില്‍ രഹിത നിരക്ക് 10 ശതമാനം കവിയുന്നത്.
തൊഴില്‍ രംഗത്ത് ഉണര്‍വ്വുണ്ടാക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് യുഎസ് പ്രസിഡന്‍റ് ബരാക്ക് ഒബാമ അറിയിച്ചു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി ഇന്‍സെന്‍റീവുകള്‍ നല്‍കുമെന്നും ചെറുകിട വ്യവസായങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ഒബാമ വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ 2007 ഡിസംബര്‍ മുതല്‍ ഏതാണ്ട് 8. 2മില്യന്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായിട്ട്റ്റാണ് കണക്ക്. കഴിഞ്ഞ മൂന്ന് മാസം തൊഴില്‍ നഷ്ടപ്പെട്ടവരുടെ ശരാശരി കണക്ക് 1,88,000 ആണ്.