രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ എട്ടു ശതമാനം നിരക്കില്‍ ഭവന വായ്പ നല്‍കാനുള്ള പദ്ധതി അടുത്ത വര്‍ഷം മര്‍ച്ച് വരെ നീട്ടി. വിപണിയില്‍ നിന്നുള്ള മികച്ച പ്രതികരണത്തിന്‍റെ അടിസ്ഥാനത്തിലാണ് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുന്ന പദ്ധതി നടപ്പു സാമ്പത്തിക വര്‍ഷാവസാനം വരെ നീട്ടാന്‍ എസ് ബി ഐ തീരുമാനിച്ചത്.
ബാങ്കിന്‍റെ പ്രത്യേക പദ്ധതിയായ മൈ ഹോം ക്യാമ്പെയിനിനു കീഴിലായിരിക്കും വയ്പ ലഭ്യമാക്കുക. അഞ്ചു ലക്ഷം മുതല്‍ 50 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ആദ്യ വര്‍ഷം എട്ടു ശതമാനമായിരിക്കും പലിശ നിരക്ക്. രണ്ടും മൂന്നും വര്‍ഷങ്ങളില്‍ ഇത് എട്ടര ശതമാനമായിരിക്കും. എസ് ബി ഐ മാക്സ് ഗെയില്‍ എന്നൊരു പദ്ധതിയും ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്.
ആഡംബര വീടുകള്‍ക്കായി വായ്പ എടുക്കുന്നവര്‍ക്കായി എസ് ബി ഐ അഡ്‌വാണ്ടേജ് ഹോം ലോണ്‍ പദ്ധതിയും ബാങ്ക് അവിഷ്കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ആദ്യ വര്‍ഷം എട്ടു ശതമാനം നിരക്കിലും രണ്ടാം വര്‍ഷം ഒമ്പത് ശതമാനം നിരക്കിലും വായ്പ ലഭ്യമാക്കും.
സമാനമായി നിക്ഷേപ നിരക്കുകളിലും സെ ബി ഐ നേരിയ കുറവ് വരുത്തിയിട്ടുണ്ട്. 0.25 ശതമനം മുതല്‍ 0.5 ശതമാനം വരെ കുറവാണ് നിക്ഷേപ നിരക്കുകളില്‍ വരുത്തിയിരിക്കുന്നത്. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75 ശതമാനത്തില്‍ നിന്ന് 5.25 ശതമാനമാക്കി.
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് ആറു ശതമാനമാക്കി. രണ്ട് മുതല്‍ മൂന്നുവര്‍ഷം 6.5 % (നേരത്തെ 6.75%), മൂന്നു മുതല്‍ അഞ്ചു വര്‍ഷം 6.5 % (നേരത്തെ 7%) ആക്കി കുറച്ചു.