ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » എസ്കാഡയെ ഏറ്റെടുക്കാന്‍ മിത്തലിന്‍റെ മരുമകള്‍ (Mittal’s daughter-in-law to buy Escada)
Feedback Print Bookmark and Share
 
PRO
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പാപ്പറായി പ്രഖ്യാപിച്ച യൂറോപ്പിലെ പ്രമുഖ സൌന്ദര്യ വര്‍ധക ഉല്‍പ്പാദകരായ എസ്കാഡയെ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ വ്യവസായി ലക്ഷ്മി മിത്തലിന്‍റെ മരുമകള്‍ മേഘ മിത്തല്‍ രംഗത്ത്. എസ്കാഡയെ ഏറ്റെടുക്കാനുള്ള ബിഡ് എസ്കാഡ അംഗീകരിച്ചിട്ടുണ്ടെന്ന് മേഘ മിത്തല്‍ പറഞ്ഞു.

60 രാജ്യങ്ങളിലായി എസ്കാഡക്ക് സ്വന്തമായി 182 ഉം ഫ്രാഞ്ചൈസികളിലൂടെ 225 ഉം വിപണന കേന്ദ്രങ്ങളുണ്ട്. വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്ന് ഓഗസ്റ്റിലാണ് എസ്കാഡ പാപ്പറായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.

നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടന്ന് സൌന്ദര്യ ലോകത്തെ പുനര്‍നിര്‍വചിക്കാന്‍ എസ്കാഡക്ക് വീണ്ടും കഴിയുമെന്ന് മേഘ മിത്തല്‍ പറഞ്ഞു. മേഘയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് എസ്കാഡ ബോര്‍ഡ് യോഗം 2008 ഓഗസ്റ്റില്‍ തന്നെ അനുമതി നല്‍കിയിരുന്നു. എസ്കാഡയെ മിത്തല്‍ ഫാമിലി ട്രസ്റ്റിന് കൈമാരുന്നതിനുള്ള വില്‍‌പ്പന പത്രത്തില്‍ കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നതായും എസ്കാഡ അധികൃതര്‍ വ്യക്തമാക്കി.

നിലവിലെ സി ഇ ഒ ബ്രൂണോ സാസ്ലെറുടെ കിഴില്‍ എസ്കാഡക്ക് ഇനിയും ലോക വിപണി പിടിച്ചെടുക്കാനാവുമെന്ന് മേഘ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആഗോള ബ്രാന്‍ഡ് അവകാശങ്ങളും ജീവനക്കാരെയും ഉല്‍പ്പാദന സൌകര്യങ്ങളും ബിസിനസ് പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയാണ് ഏറ്റെടുക്കല്‍ കരാര്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍