രാജ്യത്തെ മുന്‍നിര സ്വകാര്യ വിമാന കമ്പനികളായ ജെറ്റ് എയര്‍വെയ്സും കിങ്ഫിഷര്‍ എയര്‍ലൈന്‍സും ഇന്ധന സര്‍ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് 200 രൂപ വരെയാണ് ഉയര്‍ത്തിയിരിക്കുന്നത്. വ്യോമയാന ഇന്ധനത്തിന്‍റെ വില ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
ഇന്ന് മുതല്‍ വര്‍ദ്ധന പ്രാബല്യത്തിലാകും. 1000 കിലോമീറ്ററിന് 100 രൂപ എന്ന നിലയിലാണ് നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 1000 കിലോമീറ്ററിലധികം സഞ്ചരിക്കുന്നവരില്‍ നിന്നും 200 രൂപയാണ് ഈടാക്കുക.
വരും ദിവസങ്ങളില്‍ മറ്റ് വിമാനകമ്പനികളും നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് സൂചനയുണ്ട്. സ്പൈസ് എയര്‍വെയ്സും സമാനമായ വര്‍ദ്ധനയ്ക്ക് പദ്ധതിയിടുന്നതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ എണ്ണകമ്പനികള്‍ വ്യോമയാന ഇന്ധനത്തിന്‍റെ നിരക്ക് വര്‍ദ്ധിപ്പിച്ചത്.