ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ബ്രട്ടീഷ് എയര്‍വെയ്സിന് ആദ്യപകുതിയില്‍ നഷ്ടം (British Airways posts H1 loss of £292m)
Feedback Print Bookmark and Share
 
PRO
ബ്രട്ടീഷ് എയര്‍വേയ്സിന് നടപ്പുസാമ്പത്തിക വര്‍ഷം ആദ്യപകുതിയില്‍ വന്‍ നഷ്ടം. നികുതി കഴിക്കാതെ 292 മില്യന്‍ പൌണ്ടാണ് ആദ്യ ആറ് മാസത്തെ നഷ്ടമായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അമ്പത്തിരണ്ട് മില്യന്‍ പൌണ്ട് ലാഭം നേടിയ സ്ഥാനത്താണിത്.

ഇത് ആദ്യമായാണ് ബ്രട്ടീഷ് എയര്‍വെയ്സ് സാമ്പത്തിക വര്‍ഷം ആദ്യപകുതിയില്‍ നഷ്ടം രേഖപ്പെടുത്തിയത്. ആദ്യ പാദത്തില്‍ തന്നെ 106 മില്യന്‍ പൌണ്ടിന്‍റെ നഷ്ടം കമ്പനിക്ക് നേരിട്ടിരുന്നു. വരുമാനത്തില്‍ 13.7 ശതമാനമാണ് നഷ്ടമുണ്ടായത്.

വ്യോമയാന രംഗത്ത് ആഗോളതലത്തില്‍ നേരിടുന്ന തിരിച്ചടികളുടെ പ്രതിഫലനമാണ് ബ്രട്ടീഷ് എയര്‍വെയ്സിലും ഉണ്ടായിരിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രക്ഷപെടാനായി കമ്പനി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വെബ്സൈറ്റിലും ബോര്‍ഡിംഗ് പാസിലും പരസ്യം രേഖപ്പെടുത്തുന്നതുള്‍പ്പെടെ വരുമാനം ഉയര്‍ത്താന്‍ വിവിധ നടപടികള്‍ ബ്രട്ടീഷ് എയര്‍വെയ്സ് ആരംഭിച്ചിരുന്നു.

ലാഭകരമായ ആഭ്യന്തരസര്‍വ്വീസുകളുടെ എണ്ണം ഉയര്‍ത്തിയും കാബിന്‍ ക്രൂ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും കമ്പനി സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ യൂണിയനുകള്‍ രംഗത്തെത്തിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍