ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » എണ്ണ വില 80 ഡോളറിന് മുകളില്‍ (Oil rises above $80 amid stock market surge)
Feedback Print Bookmark and Share
 
ഏഷ്യന്‍ വിപണിയില്‍ എണ്ണ വില വീണ്ടും ഉയര്‍ന്നു. ന്യൂയോര്‍ക്ക് മെര്‍ക്കന്‍റൈന്‍ വിപണിയില്‍ ഡിസംബര്‍ വിതരണത്തിനുള്ള ലൈറ്റ് സ്വീറ്റ് ക്രൂഡിന്‍റെ വില 47 സെന്‍റ് ഉയര്‍ന്ന് ബാരലിന് 80.09 ഡോളറായി. ഡിസംബറിലെ വിതരണത്തിനുള്ള ബ്രെന്‍റ് നോര്‍ത്തിന്‍റെ വില 66 സെന്‍റ് ഉയര്‍ന്ന് 78.65 ഡോളറായി.

അമേരിക്കന്‍ ഓഹരി വിപണിയായ ഡൌണ്‍ ജോണ്‍സിലും എഷ്യന്‍ ഓഹരി വിപണികളിലും ഉണര്‍വ് പ്രകടമായതാണ് എണ്ണവിലയെ സ്വാധീനിച്ചത്. അമേരിക്കന്‍ എണ്ണവിതരണത്തിലുണ്ടായ ഗണ്യമായ കുറവും എണ്ണവില ഉയര്‍ന്നു തന്നെ നില്‍ക്കാന്‍ കാരണമാകുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യത്തൊടെ എണ്ണവില 85 ഡോളറിലെത്തുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ എണ്ണ വില ബാരലിന് 147.27 ഡോളറിലെത്തിയതിനു ശേഷം ഏതാണ്ട് 75 ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചിരുന്നത്. സാമ്പത്തിക മാന്ദ്യം രൂക്ഷമായതിനെത്തുടര്‍ന്ന് ഡിസംബറില്‍ എണ്ണവില പോയ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 33.20 ഡോളറിലെത്തി റെക്കോര്‍ഡിട്ടിരുന്നു. തുടര്‍ന്ന് ക്രമാനുഗതമായ ഉയര്‍ച്ച വിലയില്‍ പ്രകടമായി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍