ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » പ്രാദേശിക ഭാഷയില്‍ ഇടപാട് നടത്തണമെന്ന് സെബി (SEBI asks stock exchanges to communicate in local languages)
Feedback Print Bookmark and Share
 
PRO
ജനങ്ങള്‍ക്കിടയില്‍ നിക്ഷേപ സംക്സാരം വളര്‍ത്താനായി പ്രാദേശിക ഭാഷകളില്‍ ഇടപാടുകള്‍ നടത്തണമെന്ന് സെബി രാജ്യത്തെ ഓഹരി വിപണികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുവഴി ഓഹരി വിപണികളെ കൂടുതല്‍ ഗൌരവതരമായ നിക്ഷേമ മാര്‍ഗമാക്കി മാറ്റാ‍നാവുമെന്നാണ് സെബിയുടെ കണക്കുകൂട്ടല്‍.

നിലവിലെ ഭൂരിഭാഗം ഇടപാടുകളും നടക്കുന്നത് ഇംഗ്ലീ‍ഷിലൂടെയാണ്. ഈ ആശയവിനിമയങ്ങളെല്ലാം പ്രാദേശിക ഭാഷകളിലേക്ക് മാറ്റുകയാണെങ്കില്‍ നിക്ഷേപക താല്‍‌പ്പര്യം പരമാവധി ഉയര്‍ത്താനാവുമെന്ന് സെബി ചെയര്‍മാ‍ന്‍ സി ബി ബാവെ പറഞ്ഞു.

ഇന്ത്യയിലെ ജനസംഖ്യയില്‍ കേവലം രണ്ട് ശതമാനം മാത്രമാണ് ഓഹരികളില്‍ നിക്ഷപമിറക്കുന്നത്. പ്രദേശിക ഭാഷകളില്‍ ഇടപാട് നടത്തുന്നതിലൂടെ കൂടുതല്‍ ജനങ്ങള്‍ക്ക് നിക്ഷേപ സാക്ഷരത കൈവരിക്കാനും വിദ്യാഭ്യാസം നല്‍കാനും കഴിയും.

ഇതുവഴി ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിലൂടെ ഒരു നിക്ഷപകനുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും നഷ്ടങ്ങളെക്കുറിച്ചും വ്യക്തമാക്കിക്കൊടുക്കാനാവുമെന്നാണ് സെബി കരുതുന്നത്. നിക്ഷേപക വിദ്യാഭ്യാസം വര്‍ധിപ്പിക്കാനുള്ള എല്ലാ നടപടികള്‍ക്കും സെബിയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ബാവെ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍